Monday, July 7, 2008

൨.സ്വരം - നിര്‍വചനം

ഒന്നാം സ്വരം: അ.
ഒരു random selection പോലെയായിരുന്നു ഒരക്ഷരം(ആ) ആദ്യമായി പരിശോധനക്കെടുത്തത്.
ഇതിനു മുമ്പുള്ള സ്വരമാണല്ലോ അ. അതായത് ഒന്നാം സ്വരം (ഒന്നാം അക്ഷരം). പുരോഗതി ‘ക്രമേണ’യായായിരിക്കണം, അതിനൊരു ‘ക്രമം‘ ആവശ്യമാണു്.പഠിക്കുന്ന ഒബ്ജെക്റ്റ്കളെ ക്രമനംബര്‍കൊണ്ട് മാര്‍ക് ചെയ്യണം.
അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അ:
1 2 3 4 5 6 7 8 9,10, 11 12 13 14 15 16 17 18
സ്വരപ്പട്ടികയായതുകൊണ്ട് ഇവിടെ 1=അ,2=ആ...18=അ:
അങ്ങിനെയാണു ആ രണ്ടാം സ്വരം/അക്ഷരമാണു എന്നു മുമ്പു പറഞ്ഞത്.
ഇനി 1 ഉച്ചരിച്ചു നോക്കാം.ഇതു രണ്ടാം സ്വരത്തിന്റെ ഒരു പകുതി മാത്രമാണെന്നു മനസ്സിലാക്കാം.ക്രമനിയമം വച്ച്,അ (അതായത് 1)ആണൊന്നാമത്തേത് എന്നറിയാം. 1=2ന്റെ പകുതി എന്നു തുടങ്ങാന്‍ പാടുള്ളതല്ല. അതിനാല്‍ ആ=ഒന്നിന്റെ ഇരട്ടിദൈര്‍ഘ്യമുള്ള രൂപം എന്നു കിട്ടുന്നു.അതുകൊണ്ട് ആ മറ്റൊരു(അ യോട് ബന്ധമില്ലാത്ത) സ്വരമല്ല, ഒരു രണ്ടാം സ്വരമല്ല എന്നു സിദ്ധിക്കുന്നു
സ്വരം-നിര്‍വചനം
സ്വയം ഉച്ചാരണശേഷിയുള്ള ഭാഷണശബ്ദം/സ്വനം‍ ആണു സ്വരം. വിശദീകരിച്ചാ‍ല്‍:
ഒരു സ്വരം-ഉദാ.ഒന്നാം സ്വരം-ഉച്ചരിക്കുന്നതിനു ഒരു വ്യഞ്ജനത്തിന്റെയോ മറ്റൊരു സ്വരത്തിന്റെയോ സഹായം,support, ഇടപെടല്‍ ആവശ്യമില്ല.ഒരു സ്വരം ശുദ്ധമായി ഉച്ചരിക്കാം, കേള്‍ക്കാം.ഒരു സ്വരം മറ്റൊരു സ്വരത്തിന്റെയും അംശം പോലും ഉള്‍ക്കൊള്ളുകയില്ല.
അങ്ങിനെയെങ്കില്‍ 2-ഇല്‍ ഒന്നാം സ്വരമുള്‍പ്പെടുന്നു എന്നതുകൊണ്ട് നിയമപ്രകാരം 2 ഒരു സ്വതന്ത്ര സ്വരമല്ല എന്നു സിദ്ധിക്കുന്നു.
NB.1).കേരള പാണിനിക്കു മുന്‍പോ പിന്‍പോ ഇതുപോലെ സ്വരത്തിനു നിര്‍വചനം ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണു.

No comments: