Thursday, July 10, 2008

൪.സ്വരനിരീക്ഷണം

1.അ ....
2.ആ-1ഇല്‍നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇതെന്നു മുമ്പു കണ്ടു കഴിഞ്ഞു.
3.ഇ-...
4.ഈ- 2നെ സ്വരമല്ല എന്നു വിധിച്ച അതേ കാരണത്താല്‍, ഇ യില്‍ നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇത്.
5.ഉ-(1) മുതല്‍ (8)ടെസ്റ്റുകള്‍ പാസ്സായി ഇതും ഒരു സ്വരമെന്ന status നിലനിറുത്തുന്നു.
6.ഊ- 2,4 ഇവയേപ്പോലെതന്നെ ഇതും, 5ഇല്‍നിന്നു ഭിന്നമായ ഒസ്വരമല്ല എന്നു വ്യക്തമാകുന്നു
7.ഋ- ഇത് ഒരു അസാധാരണ പ്രതിഭാസമാണെന്നു കാണുക.
ഉചാരണം 12ആം സ്വരത്തില്‍ തുടങ്ങി ഒരു വ്യഞ്ജനത്തില്‍ എത്തി അവിടെനിന്നു 5ആം സ്വരത്തിലവസാനിക്കുന്നു.അതായത് ഇതൊരു ശുദ്ധ ഉച്ചാരണമല്ല. നീട്ടി ഉച്ചരിച്ചാല്‍ ഊഊഉഉ ആണു കേള്‍ക്കുക.തുടക്കം എ ആണു.
5,12 ഈ സ്വരങ്ങള്‍ക്ക് അവയുടേതായ ലിപികളുള്ളതിനാല്‍ മറ്റൊരു ലിപിയോടു ചേര്‍ന്നു അവ ഉച്ചരിക്കപ്പെടുവാന്‍ പാടില്ല.
ഉച്ചാരണത്തിലെ മദ്ധ്യത്തില്‍ വരുന്ന സ്വനിമം ഒരു വ്യഞ്ജനമാണല്ലോ?അതായത് ‘റ’. അതിനെ സൂചിപ്പിക്കുന്ന ലിപിയാകാമോ ഇത്? എന്നാല്‍ ആ വ്യഞ്ജനത്തിനു അതിന്റേതായ ലിപിയുള്ളതിനാല്‍ ‘മറ്റൊരു’ ലിപി പാടില്ല എന്നു ഒരു നിയമം നാം ഇവിടെ stipulate ചെയ്യുന്നു. പോരെങ്കില്‍ ഒരു വ്യഞ്ജനം സ്വരമാലയില്‍ ഇരിക്കാന്‍ പാടുള്ളതല്ലല്ലോ.
ഇനി ഈ ലിപിക്കു നിലനില്‍ക്കണമെങ്കില്‍ അതു ഒരു സിലബിളിന്റെ ലിപിരൂപം ആണെന്നു സമ്മതിക്കണം.എറു എന്ന സിലബിള്‍.സ്വരമാലയില്‍നിന്നു ഇതു നീങ്ങിപ്പോകുന്നു
8.ൠ- 7 ലേതില്‍നിന്നും അധികമായ വിശദീകരണം ഇവിടെ ആവശ്യമില്ല.സ്വരമാലയില്ക്ക് ഇനി ഇതു തിരിഞ്ഞു നോക്കുകപോലുമില്ല
9.ഌ-എങ്ങിനെയാണു ഈ ലിപിയുടെ ഉച്ചാരണം? 7(ഋ)നോട് സമാനമായ ഒരു കൂട്ടത്തില്‍ ഇതും പെടുന്നു
ഉച്ചാരണം ഇ യില്‍ തുടങ്ങുന്നു, ഒരു വ്യഞ്ജനമായ ല യും കടന്നു സ്വരം5(ഉ) ഇല്‍ അവസാനിക്കുന്നു.അങ്ങിനെ മൂന്നു സ്വനങ്ങള്‍ ചേര്‍ന്ന ഒരു സിലബിള്‍ ആണത്.സ്വരങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ഒന്നും ഇവിടെ പ്രകടമാകുന്നില്ല. അതായത് ആദ്യത്തെ റ്റെസ്റ്റില്‍ത്തന്നെ out.
അങ്ങിനെ സ്വരമാലക്കു ഒരംഗംകൂടി നഷ്ടമായിരിക്കുന്നു
10.ൡ- നംബര്‍ 8 ന്റെ അതേ ഗതിതന്നതിനും.നംബര്‍ 10 സ്വരമാലയില്‍നിന്നു പുറത്താകുന്നു.
11.എ- ഇതു ശുദ്ധമായ ഉച്ചാരണം. എല്ലാ റ്റെസ്റ്റുകളും നേടുന്നു.സ്വരമാലയില്‍ സ്ഥിരപ്പെടുന്നു.
12.ഏ- ഇതിന്റെ ഗതി 2 4 6 ഇവയിലേതുതന്നെ.സ്വരമാലയിലെ സ്ഥാനം നഷ്ടപ്പെടുന്നു
13.ഐ- ൠ ഌ ഇവയില്‍ നിന്നു വ്യത്യസ്തമായ ഒരു ഗ്രൂപ്പില്പെടുന്നു ഇത്.diphthongs എന്നാണു ഈ ഗ്രൂപ്പിന്റെ പേര്‍‍. ‘അയ്‘ ഉച്ചാരണം തുടങ്ങുന്നത് അ യില്‍, ‍നില്‍ക്കുന്നത് ഒരു വ്യഞ്ജനമായ യ യില്‍ (‘സ്വരചക്രം’നിരീക്ഷിച്ചാല്‍ ഇതെങ്ങിനെയെന്നു ബോദ്ധ്യപ്പെടും). അങ്ങിനെ ഇതും സ്വരങ്ങളുടെ റ്റെസ്റ്റില്‍ പരാജയപ്പെടുന്നു.ഇതൊരു സ്വരമല്ലെന്നു തെളിയുന്നു, സ്വരമാലയില്‍നിന്നു പുറത്താകുന്നു.
14.ഒ- ആവശ്യമായ എല്ലാ റ്റെസ്റ്റുകളും പാസ്സായി ഇതും സ്വര്‍മാലയില്‍ സ്ഥാനം ഉറപ്പിക്കുന്നു
15.ഓ- ഒയുടെ ദീര്‍ഘം മാത്രമായതിനാല്‍ 2, 4, 6, 12 ഇവയുടെ അന്ത്യംതന്നെ ഇതിനും
16.ഔ- മറ്റൊരു diphthong.‘അവ്‘.ഇതും ശുദ്ധസ്വരങ്ങളില്പെടുന്നില്ല.
17.അം-അ,മ് ഈ രണ്ട്സ്വനിമങ്ങള്‍-ഒരു സ്വരവും ഒരു വ്യഞ്ജനവും-ചേര്‍ന്ന ഉച്ചാരണം ഒരു സിലബിള്‍ ആണു.
(ഇതിനെ അല്പം വിശദമായി കൈകാര്യം ചെയ്യേണ്ടതുണ്ട് വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ പെടുത്തി)ഇംഗ്ലീഷില്‍ ‍M ലിപിയുടെ പേരാണു എം.മലയാളത്തില്‍ ഇതു അം ആയി എന്നു കരുതുക; ഇതു ലിപി മ യുടെ പേരാകേണ്ടതാണു. So that M=എം=അം=മ.
18.അ:-എന്തിനേറെ പറയുന്നു, ഇതു വ്യഞ്ജനലിപി ഹ യുടെ മറ്റൊരു പേരാണു എന്നു പറയേണ്ടിവരുന്നു.സ്വരത്തില്‍ തുടങ്ങുന്ന ( സ്വരത്തില്‍ അവസാനിക്കുന്ന ഇനം വേറെ)ഇനം പേരുകളില്‍ പെടുത്തിയാല്‍ ഇങ്ങിനെ:അം =മ, അ:= ഹ
അങ്ങിന നാം സ്വരമാലയിലെ ഓരോ അംഗങ്ങളേയും എടുത്തു പരിശോധിച്ചതില്‍ അഞ്ചെണ്ണം മാത്രം ജയിച്ച് സ്വരങ്ങള്‍ എന്ന സ്ഥാനത്ത് നിലകൊള്ളുന്നതായി കാണുന്നു. അപ്പോള്‍ real സ്വരങ്ങള്‍ അഞ്ച്: അ, ഇ, ഉ, എ, ഒ.
അടുത്തതായി, സംവൃത ഉകാരം എന്നും അരയുകാരം എന്നും അറിയപ്പെടുന്ന ഒരു പൂര്‍ണ സ്വരമാണെന്നും, ആയതിന്നല്‍ അതിനു അതിന്റേതായ (സ്വന്തം)ലിപി ഏര്‍പ്പെടുത്തി സ്വരമാലയില്‍ ചേര്‍ക്കണമെന്നും വ്യക്തമാക്കുന്നു.

1 comment:

wattakatan said...

തലക്കെട്ടിനുപയോഗിച്ചിരിക്കുന്ന പ്രയോഗം തര്‍ക്കത്തിനിടനല്‍കുന്നുണ്ട്