Tuesday, July 8, 2008

൩.സ്വരങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍

സ്വരം1,2 ഇവയോട് താരതമ്യപ്പെടുത്തി 3,4 ഇവയെ പരിശോധിക്കാം.ശ്രദ്ധിക്കേണ്ടത് ഇതാണു: 3 ഒരു ശുദ്ധ സ്വരമാണു, അ പോലെതന്നെ.4 ആകട്ടെ 3ന്റെ 2 മാത്രകള്‍ അടങ്ങുന്ന ഒരു സൃഷ്ടിയാണു.ഒരു സിലബിള്‍ എന്നും ഒരു കൂട്ടക്ഷരം(എങ്ങിനെയെന്നു പിന്നീട് വിശദീകരിക്കും) എന്നും അതിനെ വിളിക്കാം.

ഇനി അ ഇ ഇവയെ മുന്‍ നിറുത്തി (വേണമെങ്കില്‍ ഉ എ ഇവയെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളൂ) ഏതാനും generalizations വഴി സ്വരങ്ങളുടെ ചില സ്വഭാവവിശേഷങ്ങളെ define ചെയ്യാം. പിന്നീട് ഈ വിശേഷതകള്‍ സ്വരമാലയിലെ ബാക്കി സ്വരങ്ങളില്‍ കാണുന്നുണ്ടോ എന്നു പരിശോധിക്കുകയുമാവാം.
സ്വരങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ ഇങ്ങിനെ വിവരിക്കാം:
1.ശുദ്ധമായ ഉച്ചാരണങ്ങള്‍ (മുകളില്‍ വിവരിച്ചുകഴിഞ്ഞു)
അതായത് മറ്റൊരു സ്വരത്തിന്റേയോ ഒരു വ്യഞ്ജനത്തിന്റെയോ സ്പര്‍ശമില്ല
2.ഹ്രസ്വ ദീര്‍ഘങ്ങളില്‍ ഉച്ചരിക്കാം
ഒരു standard ദൈര്‍ഘ്യത്തിനു അരു “മാത്ര” എന്നു പേരു വച്ചാല്‍ 1=ഒരു മാത്ര, 2= രണ്ട് മാത്ര;3=ഒരു മാത്ര, 4=രണ്ട് മാത്ര.1/2അഥവാ അര മാത്ര ഉച്ചാരണങ്ങളുമുണ്ട് എന്നു നമുക്കറിയാം.
3.രണ്ടല്ല വളരെയേറെ മാത്രകളില്‍ സ്വരങ്ങളെ നീട്ടിയുച്ചരിക്കാം(ഓരോരുത്തര്‍ക്കും നിമിഷങ്ങള്‍ക്കകം പരിശോധിച്ചു ബോധ്യപ്പെടാം)
4. ദീര്‍ഘിച്ച ഉച്ചാരണം stepladder പൊലെ ആകാം.
5. stepladder ഉച്ചാരണം ഒരു musical scale നെ ആരോഹണത്തിലും അവരോഹണത്തിലും മറികടക്കാം.
6.ഒറ്റ മാത്ര ഉച്ചാരണത്തില്‍ ആദി മദ്ധ്യാന്തങ്ങള്‍ക്ക് ഭാവവ്യത്യാസമില്ല-അതിനാല്‍ അടുത്തൊരു മാത്രകൂടിസ്വാഭാവികമായി കോര്‍ത്തിണക്കാന്‍ സാധിക്കുന്നു.
7.ഉച്ചാരണത്തില്‍ വായിലൂടെ വായുപ്രവാഹം തടസ്സമില്ലാതെ നടക്കുന്നു
8.ഉച്ചാരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ നാവും ചിണ്ടുകളും നിശ്ചലമായിരിക്കും
9.ശുദ്ധ സ്വരങ്ങളെ തിരിച്ചറിഞ്ഞുകഴിയുമ്പോള്‍ അവക്കു പൊതുവായി മറ്റൊരു വിശേഷതകൂടിയുണ്ട്:‘അനുനാസികോച്ചാരണം’ ശബ്ദം (സ്വരം)നാസികയിലൂടെ പുറത്തുവരുന്നതാണത്. ഉച്ചരിക്കുമ്പോള്‍ വായുപ്രവാഹത്തെ നാസികയിലൂടെ തിരിച്ചുവിടുമ്പോള്‍ കിട്ടുന്ന(കേള്‍ക്കുന്ന)സ്വരവിശേഷം.
ഇനി സ്വരമാലയിലെ അംഗങ്ങളെ ഓരോന്നായി എടുത്ത് പ്രോപെര്‍ട്ടീസ് പരിശോധിച്ച് ‘പ്രോപ്പര്‍’സ്വരങ്ങളാണോ എന്നുവിധിക്കണം.
NB. ഈ പരിശോധനയില്‍, സ്വരമാലയില്‍ വല്ലപ്പോഴും മാത്രം കാണപ്പെടുന്ന ഐറ്റങ്ങളും ഉള്‍പ്പെടണം.ഒരെണ്ണവും ഒഴിവായിക്കൂടാ.ഓരോന്നിനും 8 പരിശോധനകള്‍ ആവാം; എട്ടില്‍ താഴെ മതിയെന്നും വരാം.

No comments: