1.അ ....
2.ആ-1ഇല്‍നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇതെന്നു മുമ്പു കണ്ടു കഴിഞ്ഞു.
3.ഇ-...
4.ഈ- 2നെ സ്വരമല്ല എന്നു വിധിച്ച അതേ കാരണത്താല്‍, ഇ യില്‍ നിന്നു വിഭിന്നമായ വേറൊരു സ്വരമല്ല ഇത്.
5.ഉ-(1) മുതല്‍ (8)ടെസ്റ്റുകള്‍ പാസ്സായി ഇതും ഒരു സ്വരമെന്ന status നിലനിറുത്തുന്നു.
6.ഊ- 2,4 ഇവയേപ്പോലെതന്നെ ഇതും, 5ഇല്‍നിന്നു ഭിന്നമായ ഒസ്വരമല്ല എന്നു വ്യക്തമാകുന്നു
7.ഋ- ഇത് ഒരു അസാധാരണ പ്രതിഭാസമാണെന്നു കാണുക.
ഉചാരണം 12ആം സ്വരത്തില്‍ തുടങ്ങി ഒരു വ്യഞ്ജനത്തില്‍ എത്തി അവിടെനിന്നു 5ആം സ്വരത്തിലവസാനിക്കുന്നു.അതായത് ഇതൊരു ശുദ്ധ ഉച്ചാരണമല്ല. നീട്ടി ഉച്ചരിച്ചാല്‍ ഊഊഉഉ ആണു കേള്‍ക്കുക.തുടക്കം എ ആണു.
5,12 ഈ സ്വരങ്ങള്‍ക്ക് അവയുടേതായ ലിപികളുള്ളതിനാല്‍ മറ്റൊരു ലിപിയോടു ചേര്‍ന്നു അവ ഉച്ചരിക്കപ്പെടുവാന്‍ പാടില്ല.
ഉച്ചാരണത്തിലെ മദ്ധ്യത്തില്‍ വരുന്ന സ്വനിമം ഒരു വ്യഞ്ജനമാണല്ലോ?അതായത് ‘റ’. അതിനെ സൂചിപ്പിക്കുന്ന ലിപിയാകാമോ ഇത്? എന്നാല്‍ ആ വ്യഞ്ജനത്തിനു അതിന്റേതായ ലിപിയുള്ളതിനാല്‍ ‘മറ്റൊരു’ ലിപി പാടില്ല എന്നു ഒരു നിയമം നാം ഇവിടെ stipulate ചെയ്യുന്നു. പോരെങ്കില്‍ ഒരു വ്യഞ്ജനം സ്വരമാലയില്‍ ഇരിക്കാന്‍ പാടുള്ളതല്ലല്ലോ.
ഇനി ഈ ലിപിക്കു നിലനില്‍ക്കണമെങ്കില്‍ അതു ഒരു സിലബിളിന്റെ ലിപിരൂപം ആണെന്നു സമ്മതിക്കണം.എറു എന്ന സിലബിള്‍.സ്വരമാലയില്‍നിന്നു ഇതു നീങ്ങിപ്പോകുന്നു
8.ൠ- 7 ലേതില്‍നിന്നും അധികമായ വിശദീകരണം ഇവിടെ ആവശ്യമില്ല.സ്വരമാലയില്ക്ക് ഇനി ഇതു തിരിഞ്ഞു നോക്കുകപോലുമില്ല
9.ഌ-എങ്ങിനെയാണു ഈ ലിപിയുടെ ഉച്ചാരണം? 7(ഋ)നോട് സമാനമായ ഒരു കൂട്ടത്തില്‍ ഇതും പെടുന്നു
ഉച്ചാരണം ഇ യില്‍ തുടങ്ങുന്നു, ഒരു വ്യഞ്ജനമായ ല യും കടന്നു സ്വരം5(ഉ) ഇല്‍ അവസാനിക്കുന്നു.അങ്ങിനെ മൂന്നു സ്വനങ്ങള്‍ ചേര്‍ന്ന ഒരു സിലബിള്‍ ആണത്.സ്വരങ്ങളുടെ സ്വഭാവവിശേഷങ്ങള്‍ ഒന്നും ഇവിടെ പ്രകടമാകുന്നില്ല. അതായത് ആദ്യത്തെ റ്റെസ്റ്റില്‍ത്തന്നെ out.
അങ്ങിനെ സ്വരമാലക്കു ഒരംഗംകൂടി നഷ്ടമായിരിക്കുന്നു
10.ൡ- നംബര്‍ 8 ന്റെ അതേ ഗതിതന്നതിനും.നംബര്‍ 10 സ്വരമാലയില്‍നിന്നു പുറത്താകുന്നു.
11.എ- ഇതു ശുദ്ധമായ ഉച്ചാരണം. എല്ലാ റ്റെസ്റ്റുകളും നേടുന്നു.സ്വരമാലയില്‍ സ്ഥിരപ്പെടുന്നു.
12.ഏ- ഇതിന്റെ ഗതി 2 4 6 ഇവയിലേതുതന്നെ.സ്വരമാലയിലെ സ്ഥാനം നഷ്ടപ്പെടുന്നു
13.ഐ- ൠ ഌ ഇവയില്‍ നിന്നു വ്യത്യസ്തമായ ഒരു ഗ്രൂപ്പില്പെടുന്നു ഇത്.diphthongs എന്നാണു ഈ ഗ്രൂപ്പിന്റെ പേര്‍. ‘അയ്‘ ഉച്ചാരണം തുടങ്ങുന്നത് അ യില്‍, നില്‍ക്കുന്നത് ഒരു വ്യഞ്ജനമായ യ യില്‍ (‘സ്വരചക്രം’നിരീക്ഷിച്ചാല്‍ ഇതെങ്ങിനെയെന്നു ബോദ്ധ്യപ്പെടും). അങ്ങിനെ ഇതും സ്വരങ്ങളുടെ റ്റെസ്റ്റില്‍ പരാജയപ്പെടുന്നു.ഇതൊരു സ്വരമല്ലെന്നു തെളിയുന്നു, സ്വരമാലയില്‍നിന്നു പുറത്താകുന്നു.
14.ഒ- ആവശ്യമായ എല്ലാ റ്റെസ്റ്റുകളും പാസ്സായി ഇതും സ്വര്‍മാലയില്‍ സ്ഥാനം ഉറപ്പിക്കുന്നു
15.ഓ- ഒയുടെ ദീര്‍ഘം മാത്രമായതിനാല്‍ 2, 4, 6, 12 ഇവയുടെ അന്ത്യംതന്നെ ഇതിനും
16.ഔ- മറ്റൊരു diphthong.‘അവ്‘.ഇതും ശുദ്ധസ്വരങ്ങളില്പെടുന്നില്ല.
17.അം-അ,മ് ഈ രണ്ട്സ്വനിമങ്ങള്‍-ഒരു സ്വരവും ഒരു വ്യഞ്ജനവും-ചേര്‍ന്ന ഉച്ചാരണം ഒരു സിലബിള്‍ ആണു.
(ഇതിനെ അല്പം വിശദമായി കൈകാര്യം ചെയ്യേണ്ടതുണ്ട് വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ പെടുത്തി)ഇംഗ്ലീഷില്‍ M ലിപിയുടെ പേരാണു എം.മലയാളത്തില്‍ ഇതു അം ആയി എന്നു കരുതുക; ഇതു ലിപി മ യുടെ പേരാകേണ്ടതാണു. So that M=എം=അം=മ.
18.അ:-എന്തിനേറെ പറയുന്നു, ഇതു വ്യഞ്ജനലിപി ഹ യുടെ മറ്റൊരു പേരാണു എന്നു പറയേണ്ടിവരുന്നു.സ്വരത്തില്‍ തുടങ്ങുന്ന ( സ്വരത്തില്‍ അവസാനിക്കുന്ന ഇനം വേറെ)ഇനം പേരുകളില്‍ പെടുത്തിയാല്‍ ഇങ്ങിനെ:അം =മ, അ:= ഹ
അങ്ങിന നാം സ്വരമാലയിലെ ഓരോ അംഗങ്ങളേയും എടുത്തു പരിശോധിച്ചതില്‍ അഞ്ചെണ്ണം മാത്രം ജയിച്ച് സ്വരങ്ങള്‍ എന്ന സ്ഥാനത്ത് നിലകൊള്ളുന്നതായി കാണുന്നു. അപ്പോള്‍ real സ്വരങ്ങള്‍ അഞ്ച്: അ, ഇ, ഉ, എ, ഒ.
അടുത്തതായി, സംവൃത ഉകാരം എന്നും അരയുകാരം എന്നും അറിയപ്പെടുന്ന ഒരു പൂര്‍ണ സ്വരമാണെന്നും, ആയതിന്നല്‍ അതിനു അതിന്റേതായ (സ്വന്തം)ലിപി ഏര്‍പ്പെടുത്തി സ്വരമാലയില്‍ ചേര്‍ക്കണമെന്നും വ്യക്തമാക്കുന്നു.
Thursday, July 10, 2008
Tuesday, July 8, 2008
൩.സ്വരങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍
സ്വരം1,2 ഇവയോട് താരതമ്യപ്പെടുത്തി 3,4 ഇവയെ പരിശോധിക്കാം.ശ്രദ്ധിക്കേണ്ടത് ഇതാണു: 3 ഒരു ശുദ്ധ സ്വരമാണു, അ പോലെതന്നെ.4 ആകട്ടെ 3ന്റെ 2 മാത്രകള്‍ അടങ്ങുന്ന ഒരു സൃഷ്ടിയാണു.ഒരു സിലബിള്‍ എന്നും ഒരു കൂട്ടക്ഷരം(എങ്ങിനെയെന്നു പിന്നീട് വിശദീകരിക്കും) എന്നും അതിനെ വിളിക്കാം.
ഇനി അ ഇ ഇവയെ മുന്‍ നിറുത്തി (വേണമെങ്കില്‍ ഉ എ ഇവയെക്കൂടി ഉള്‍പ്പെടുത്തിക്കൊള്ളൂ) ഏതാനും generalizations വഴി സ്വരങ്ങളുടെ ചില സ്വഭാവവിശേഷങ്ങളെ define ചെയ്യാം. പിന്നീട് ഈ വിശേഷതകള്‍ സ്വരമാലയിലെ ബാക്കി സ്വരങ്ങളില്‍ കാണുന്നുണ്ടോ എന്നു പരിശോധിക്കുകയുമാവാം.
സ്വരങ്ങളുടെ സ്വഭാവ വിശേഷങ്ങള്‍ ഇങ്ങിനെ വിവരിക്കാം:
1.ശുദ്ധമായ ഉച്ചാരണങ്ങള്‍ (മുകളില്‍ വിവരിച്ചുകഴിഞ്ഞു)
അതായത് മറ്റൊരു സ്വരത്തിന്റേയോ ഒരു വ്യഞ്ജനത്തിന്റെയോ സ്പര്‍ശമില്ല
2.ഹ്രസ്വ ദീര്‍ഘങ്ങളില്‍ ഉച്ചരിക്കാം
ഒരു standard ദൈര്‍ഘ്യത്തിനു അരു “മാത്ര” എന്നു പേരു വച്ചാല്‍ 1=ഒരു മാത്ര, 2= രണ്ട് മാത്ര;3=ഒരു മാത്ര, 4=രണ്ട് മാത്ര.1/2അഥവാ അര മാത്ര ഉച്ചാരണങ്ങളുമുണ്ട് എന്നു നമുക്കറിയാം.
3.രണ്ടല്ല വളരെയേറെ മാത്രകളില്‍ സ്വരങ്ങളെ നീട്ടിയുച്ചരിക്കാം(ഓരോരുത്തര്‍ക്കും നിമിഷങ്ങള്‍ക്കകം പരിശോധിച്ചു ബോധ്യപ്പെടാം)
4. ദീര്‍ഘിച്ച ഉച്ചാരണം stepladder പൊലെ ആകാം.
5. stepladder ഉച്ചാരണം ഒരു musical scale നെ ആരോഹണത്തിലും അവരോഹണത്തിലും മറികടക്കാം.
6.ഒറ്റ മാത്ര ഉച്ചാരണത്തില്‍ ആദി മദ്ധ്യാന്തങ്ങള്‍ക്ക് ഭാവവ്യത്യാസമില്ല-അതിനാല്‍ അടുത്തൊരു മാത്രകൂടിസ്വാഭാവികമായി കോര്‍ത്തിണക്കാന്‍ സാധിക്കുന്നു.
7.ഉച്ചാരണത്തില്‍ വായിലൂടെ വായുപ്രവാഹം തടസ്സമില്ലാതെ നടക്കുന്നു
8.ഉച്ചാരണത്തിന്റെ തുടക്കം മുതല്‍ ഒടുക്കംവരെ നാവും ചിണ്ടുകളും നിശ്ചലമായിരിക്കും
9.ശുദ്ധ സ്വരങ്ങളെ തിരിച്ചറിഞ്ഞുകഴിയുമ്പോള്‍ അവക്കു പൊതുവായി മറ്റൊരു വിശേഷതകൂടിയുണ്ട്:‘അനുനാസികോച്ചാരണം’ ശബ്ദം (സ്വരം)നാസികയിലൂടെ പുറത്തുവരുന്നതാണത്. ഉച്ചരിക്കുമ്പോള്‍ വായുപ്രവാഹത്തെ നാസികയിലൂടെ തിരിച്ചുവിടുമ്പോള്‍ കിട്ടുന്ന(കേള്‍ക്കുന്ന)സ്വരവിശേഷം.
ഇനി സ്വരമാലയിലെ അംഗങ്ങളെ ഓരോന്നായി എടുത്ത് പ്രോപെര്‍ട്ടീസ് പരിശോധിച്ച് ‘പ്രോപ്പര്‍’സ്വരങ്ങളാണോ എന്നുവിധിക്കണം.
NB. ഈ പരിശോധനയില്‍, സ്വരമാലയില്‍ വല്ലപ്പോഴും മാത്രം കാണപ്പെടുന്ന ഐറ്റങ്ങളും ഉള്‍പ്പെടണം.ഒരെണ്ണവും ഒഴിവായിക്കൂടാ.ഓരോന്നിനും 8 പരിശോധനകള്‍ ആവാം; എട്ടില്‍ താഴെ മതിയെന്നും വരാം.

Monday, July 7, 2008
൨.സ്വരം - നിര്‍വചനം
ഒന്നാം സ്വരം: അ.
ഒരു random selection പോലെയായിരുന്നു ഒരക്ഷരം(ആ) ആദ്യമായി പരിശോധനക്കെടുത്തത്.
ഇതിനു മുമ്പുള്ള സ്വരമാണല്ലോ അ. അതായത് ഒന്നാം സ്വരം (ഒന്നാം അക്ഷരം). പുരോഗതി ‘ക്രമേണ’യായായിരിക്കണം, അതിനൊരു ‘ക്രമം‘ ആവശ്യമാണു്.പഠിക്കുന്ന ഒബ്ജെക്റ്റ്കളെ ക്രമനംബര്‍കൊണ്ട് മാര്‍ക് ചെയ്യണം.
അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ എ ഏ ഐ ഒ ഓ ഔ അം അ:
1 2 3 4 5 6 7 8 9,10, 11 12 13 14 15 16 17 18
സ്വരപ്പട്ടികയായതുകൊണ്ട് ഇവിടെ 1=അ,2=ആ...18=അ:
അങ്ങിനെയാണു ആ രണ്ടാം സ്വരം/അക്ഷരമാണു എന്നു മുമ്പു പറഞ്ഞത്.
ഇനി 1 ഉച്ചരിച്ചു നോക്കാം.ഇതു രണ്ടാം സ്വരത്തിന്റെ ഒരു പകുതി മാത്രമാണെന്നു മനസ്സിലാക്കാം.ക്രമനിയമം വച്ച്,അ (അതായത് 1)ആണൊന്നാമത്തേത് എന്നറിയാം. 1=2ന്റെ പകുതി എന്നു തുടങ്ങാന്‍ പാടുള്ളതല്ല. അതിനാല്‍ ആ=ഒന്നിന്റെ ഇരട്ടിദൈര്‍ഘ്യമുള്ള രൂപം എന്നു കിട്ടുന്നു.അതുകൊണ്ട് ആ മറ്റൊരു(അ യോട് ബന്ധമില്ലാത്ത) സ്വരമല്ല, ഒരു രണ്ടാം സ്വരമല്ല എന്നു സിദ്ധിക്കുന്നു
സ്വരം-നിര്‍വചനം
സ്വയം ഉച്ചാരണശേഷിയുള്ള ഭാഷണശബ്ദം/സ്വനം ആണു സ്വരം. വിശദീകരിച്ചാല്‍:
ഒരു സ്വരം-ഉദാ.ഒന്നാം സ്വരം-ഉച്ചരിക്കുന്നതിനു ഒരു വ്യഞ്ജനത്തിന്റെയോ മറ്റൊരു സ്വരത്തിന്റെയോ സഹായം,support, ഇടപെടല്‍ ആവശ്യമില്ല.ഒരു സ്വരം ശുദ്ധമായി ഉച്ചരിക്കാം, കേള്‍ക്കാം.ഒരു സ്വരം മറ്റൊരു സ്വരത്തിന്റെയും അംശം പോലും ഉള്‍ക്കൊള്ളുകയില്ല.
അങ്ങിനെയെങ്കില്‍ 2-ഇല്‍ ഒന്നാം സ്വരമുള്‍പ്പെടുന്നു എന്നതുകൊണ്ട് നിയമപ്രകാരം 2 ഒരു സ്വതന്ത്ര സ്വരമല്ല എന്നു സിദ്ധിക്കുന്നു.
NB.1).കേരള പാണിനിക്കു മുന്‍പോ പിന്‍പോ ഇതുപോലെ സ്വരത്തിനു നിര്‍വചനം ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണു.

Subscribe to:
Comments (Atom)